Wednesday, July 6, 2022
HomeGulfഖത്തറിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഇന്നലെ മാത്രം ഖത്തറിൽ സ്ഥിരീകരിച്ചത് 145 കോവിഡ് കേസുകളാണ്. ഇതിൽ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 24 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

142 പേരാണ് കൊവിഡില്‍ നിന്ന് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 364,474 ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.

രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,469 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular