Wednesday, July 6, 2022
HomeGulfഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 164 കോവിഡ് കേസുകൾ

ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 164 കോവിഡ് കേസുകൾ

ദോഹ: ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 164 കോവിഡ് കേസുകൾ. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 24 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

139 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 364,613 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 29 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.

രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,071 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular