ദോഹ: ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2,551 പേര്‍ക്ക്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 2,124 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 427 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. അതേസമയം, രാജ്യത്ത് ഇന്നലെ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 86 ആയി. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 33945 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന് കാംപെയിന് ആരംഭിച്ചതിന് ശേഷം ഇതുവരെ 56,55,227 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്.