ദോഹ: ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 912 പേര്‍ക്ക്. 777 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 135 പേർ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. 13,099 പേര് നിലവില്‍ രോഗികളായുണ്ട്. 2019 പേര് ഞായറാഴ്ച രോഗമുക്തി നേടി. നിലവില്‍ 158 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. എട്ടുപേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ഐ.സി.യുകളില്‍ 42 പേരും ചികിത്സയിലുണ്ട്. ഒരാളാണ് പുതുതായി പ്രവേശിപ്പിക്കപ്പെട്ടത്. ഞായറാഴ്ച 6167 ഡോസ് വാക്സിന് നല്കി.