ദോഹ: ഖത്തറില്‍ ഇന്നലെ ഒരാൾ കോവിഡ് ബാധിച്ചു മരിച്ചു. 452 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 358 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച 94 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ മരണം 661 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 32 പേരാണ്. 24 മണിക്കൂറിനിടെ 769 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 34,6405 ആയി ഉയര്‍ന്നു.