ദോഹ: ഖത്തറിൽ ഇന്ന് 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 15 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.പകുതിയിലധികം ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രാജ്യത്ത് നിലവില്‍ 2883 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 670 പേരാണ് ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 18 പേരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13708 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.