Monday, May 23, 2022
HomeGulfഖത്തറിൽ 165 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;കോവിഡ് മരണങ്ങളില്ല

ഖത്തറിൽ 165 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;കോവിഡ് മരണങ്ങളില്ല

ദോഹ :ഖത്തറിൽ 165 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 670 പേരാണ് ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രാജ്യത്ത് നിലവില്‍ 2107 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15142 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular