ദോഹ: ഖത്തറിൽ ഇന്ന് 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 24 മണിക്കൂറിനിടെ 173 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. നിലവില്‍ ഖത്തറിൽ 1191 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5135 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.