Thursday, May 19, 2022
HomeGulfഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 150 കോവിഡ് കേസുകൾ

ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 150 കോവിഡ് കേസുകൾ

ദോഹ: ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 150 കോവിഡ് കേസുകൾ. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 126 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടി.

ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 358259 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 1020 പേരാണ് ചികിത്സയില്‍ കഴിയുന്നത്.അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5147 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular