Tuesday, May 24, 2022
HomeGulfഖത്തറില്‍ 24 മണിക്കൂറിനിടെ 162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 24 മണിക്കൂറിനിടെ 162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 34 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 85 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 364,059 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 32 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണം 677 ആയി തുടരുകയാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,637 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular