Tuesday, May 17, 2022
HomeGulfഖത്തറിൽ ഇന്ന് 130 പേർക്ക് കോവിഡ് : ഒരു കോവിഡ് മരണം

ഖത്തറിൽ ഇന്ന് 130 പേർക്ക് കോവിഡ് : ഒരു കോവിഡ് മരണം

ദോഹ: ഖത്തറിൽ ഇന്ന് 130 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അധികവും സമ്പർക്ക രോഗികൾക്കാണ്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 296 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.

ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 356253 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 1769 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് 10 പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11430 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular