Wednesday, January 19, 2022
HomeGulfഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 4206 കോവിഡ് കേസുകൾ

ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 4206 കോവിഡ് കേസുകൾ

ഖത്തറിൽ ഇന്നലെയും നാലായിരത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു.  39052 പരിശോധനകളില്‍ 368 യാത്രക്കര്‍ക്കടക്കം 4206 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3838 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കോവിഡ് വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കോവിഡ് മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ശാരീരിക അകലം പാലിക്കൽ,
മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റുള്ളവർ ഒത്തുകൂടുന്ന പരിമിതമായ ഇടങ്ങൾ എന്നിവ ഒഴിവാക്കണം. മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും വേണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

Most Popular