Sunday, May 22, 2022
HomeGulfസൗദിയിൽ ഇന്ന് 841 പുതിയ രോഗികൾ; ഒരു മരണം

സൗദിയിൽ ഇന്ന് 841 പുതിയ രോഗികൾ; ഒരു മരണം

ജിദ്ദ: സൗദിയിലെ കോവിഡ് കണക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ഇന്ന് 841 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1,922 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 7,15,514 ആയി. നിലവിൽ 16,736 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 764 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.52 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

Most Popular