Sunday, May 22, 2022
HomeGulfകോവിഡ്: സൗദിയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 2,523 പുതിയ കേസുകൾ

കോവിഡ്: സൗദിയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 2,523 പുതിയ കേസുകൾ

ജിദ്ദ: സൗദിയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 2,523 പുതിയ കേസുകൾ.  3,825 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം7,24,525 ആയി. നാല് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഇതോടെ രാജ്യത്തെ ആകെ മരണം 8,969 ആയി. നിലവില്‍ 30,020 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇവരില്‍ 1,040 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.61 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്.

Most Popular