റിയാദ്: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 143 രോഗികളും 240 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 7,52,848 ആയി. നിലവില്‍ 4,240 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 56 പേര് ഗുരുതരാവസ്ഥയിലാണ്. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തിനിരക്ക് 98.23 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.