സൗദി: സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 559 കേസുകളാണ്. 210 പേര് രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള ഒരു മരണമാണ് വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
7,58,361 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,43,309 പേര് രോഗമുക്തി നേടി. 9,111 പേര് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതില്‍ 60 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.