സൗദിയിൽ കോവിഡ് രോഗികൾ വർധിക്കുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 652 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 652 പേർക്ക്. 578 പേർ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 7,71,302 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 7,54,956 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,156 ആയി. രോഗബാധിതരിൽ 7,190 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 88 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്ത് ഇതുവരെ 65,955,925 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,611,920 ആദ്യ ഡോസും 24,973,988 രണ്ടാം ഡോസും 14,370,017 ബൂസ്റ്റർ ഡോസുമാണ്.