Saturday, August 13, 2022
HomeGulfസൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു

സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുന്നു . 299 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ കഴിയുന്നവരില്‍ 552 പേര്‍ സുഖം പ്രാപിച്ചു.

 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 800,087 ആയി. ആകെ രോഗമുക്തരുടെ എണ്ണം 784,475 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,221 ആയി. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

Most Popular