Tuesday, July 5, 2022
HomeGulfയുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധനവ്

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധനവ്

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധനവ്. ഇന്ന് രാജ്യത്ത് 1,592 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,361 കൊവിഡ് രോഗികൾ രോഗമുക്തി നേടി.

കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 3,18,906 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,32,067 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,12,587 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,309 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Most Popular