Saturday, August 13, 2022
HomeGulfയുഎഇയിൽ കോവിഡ് കേസുകൾ കുറഞ്ഞു,ഇന്ന് സ്ഥിരീകരിച്ചത് 1298 കേസുകൾ

യുഎഇയിൽ കോവിഡ് കേസുകൾ കുറഞ്ഞു,ഇന്ന് സ്ഥിരീകരിച്ചത് 1298 കേസുകൾ

അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. ഇന്ന് 1298 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 1,157 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 1,57,949 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,84,267 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Most Popular