യുഎഇയിൽ ഇന്ന് 74 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ ഇന്ന് 74 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിവ. പുതിയ റിപ്പോർട്ടനുസരിച്ച് ഒരു വർഷത്തിന് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെയെത്തുന്നത്. യുഎഇ യിൽ ഇതിനോടകംതന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്.

ഞായറാഴ്ച യുഎഇയില്‍ 74 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേര്‍ രോഗമുക്തരാവുകയും ചെയ്‍തപ്പോള്‍ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഇതുവരെ 197.3 ദശലക്ഷ്യം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നായിരുന്നു യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തുന്നത്. അന്ന് 92 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.