യു എ ഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 626 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,75,884 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,23,015 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 50,572 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.