Friday, May 27, 2022
HomeGulfയു എ ഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 605 പേർക്ക് മാത്രം കോവിഡ്

യു എ ഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 605 പേർക്ക് മാത്രം കോവിഡ്

അബുദാബി: യു എ ഇ യിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 605 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,571 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയ മരണങ്ങളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 8,79,973 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,34,041 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Most Popular