യുഎഇയില്‍ 259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍  259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 396 പേർ രോഗമുക്തി നേടി. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി നടത്തിയ 2,64,970 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.