Tuesday, May 17, 2022
HomeGulfയുഎഇയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 279 പേർക്ക് രോഗമുക്തി

യുഎഇയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 279 പേർക്ക് രോഗമുക്തി

അബുദാബി: യുഎഇയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചികിത്സയിലുണ്ടായിരുന്ന 279 പേർ രോഗമുക്തി നേടി. നിലവിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

1,02,626 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,99,835 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,83,740 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Most Popular