Friday, July 1, 2022
HomeGulfയുഎഇയിൽ 572 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയിൽ 572 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 572 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 530 പേരാണ് രോഗമുക്തരായത്.  പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 2,56,606 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 912,086 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,95,099 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,682 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Most Popular