Thursday, May 19, 2022
HomeGulfഖത്തറിൽ ഇന്ന് 121 പേർക്ക് കോവിഡ്: 117 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഖത്തറിൽ ഇന്ന് 121 പേർക്ക് കോവിഡ്: 117 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറിൽ ഇന്ന് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യമന്ത്രാലയം. ഇതിൽ 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 161 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 357218 ആയി. നിലവില്‍ കൊവിഡ് ബാധിച്ച് നാല് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1811 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 6,476114 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.

Most Popular