Friday, July 1, 2022
HomeGulf1,395 പേര്‍ക്ക് കൂടി യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചു

1,395 പേര്‍ക്ക് കൂടി യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചു

യുഎഇ: 1,395 പേര്‍ക്ക് കൂടി യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചു. 1,023 കൊവിഡ് രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.
ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

പുതിയതായി നടത്തിയ 2,67,653 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,21,566 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,02,447 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Most Popular