Thursday, December 2, 2021
HomeGulfഒമാനിൽ കോവിഡ് മരണനിരക്ക് ഉയരുന്നു

ഒമാനിൽ കോവിഡ് മരണനിരക്ക് ഉയരുന്നു

മസ്‌കത്ത്: ഒമാനിൽ കോവിഡ് മരണനിരക്ക് ഉയരുന്നതായി റിപ്പോർട്ടുകൾ. 4 കോവിഡ് മരണങ്ങൾകൂടിയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 52 പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 107 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, ഒമാന്‍ സുപ്രീംകമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular