അബുദാബി: യുഎഇയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1008 പേർക്ക് വൈറസ് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 882 പേർ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 92,000 കോവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 89,540 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 78,819 പേർ രോഗമുക്തരായി. 409 പേർ മരിച്ചു.
നിലവിൽ 10,312 രോഗികൾ രാജ്യത്ത് ചികിത്സയിലുണ്ട്. അതേസമയം, മുന്നണിപ്പോരാളികൾക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിത്തുടങ്ങി.
രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുന്നത്. 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരിൽ നടക്കുന്ന വാക്സിൻ പരീക്ഷണം വിജയകരമാണെന്നാണ് വിലയിരുത്തൽ.