Monday, May 16, 2022
HomeGulfരാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആര്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ഒഴിവാക്കുമെന്ന് കുവൈത്ത്

രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആര്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ഒഴിവാക്കുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആര്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ഒഴിവാക്കുമെന്ന് കുവൈത്ത്.  വിദേശത്ത് നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള വ്യക്തികള്‍ക്ക് ഏതാനം നിബന്ധനകള്‍ക്ക് വിധേയമായി ഹോം ക്വാറന്റീന്‍ ഒഴിവാക്കി നല്‍കാന്‍ തീരുമാനിച്ചു. കുവൈത്ത് ക്യാബിനറ്റാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അല്‍ സബാഹ് നേതൃത്വം നല്‍കുന്ന കോവിഡ് കമ്മിറ്റി ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഉള്‍പ്പടെ ജനുവരി 18 മുതല്‍ 7 ദിവസത്തെ ഹോം ക്വാറന്റെന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ കുവൈത്തില്‍ എത്തിയ ശേഷം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ഒഴിവാക്കാമെന്നും ഈ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Popular