ദോഹ:കോവിഡ് പോസിറ്റീവ് ആയവർ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധനയക്ക് ശേഷം പോസിറ്റീവ് ആയാല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നുള്ള പൊതുജനങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രാലയം.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ സ്വയം ഹോം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. ഐസൊലേഷന്റെ ആദ്യത്തെ അഞ്ച് ദിവസം മറ്റ് കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് സ്വയം മുറിയില്‍ താമസിക്കണം. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മുറിയില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമുണ്ട്. എന്നാല്‍ വീട്ടിലെ മറ്റ് ആളുകള്‍ ചുറ്റുമുള്ള എല്ലാ സമയത്തും മാസ്ക് ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗുരുതരമായ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കായി 999 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.