കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ ഇന്നലെ പിടിയിലായത് 347 പേർ

ദോഹ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 347 പേർ ഖത്തറിൽ ഇന്നലെ അറസ്റ്റിലായി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 340 പേരും മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 7 പേരുമാണ് അറസ്റ്റിലായത്. ഖത്തറിൽ അടച്ചിട്ട സ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം ഫേസ് മാസ്ക് നിര്ബന്ധമാണ്. നിർദേശം ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയൽ വരെ പിഴ ലഭിച്ചേക്കാം. ഖത്തറിൽ കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ പരിശോധനകൾ കര്ശനമാക്കിയിരിക്കുകയാണ് അധികൃതർ.