കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ 967 പേര്‍ പിടിയിൽ

ദോഹ. കോവിഡ് നിയമലംഘനം നടത്തിയ 967 പേര്‍ ഖത്തറിൽ പിടിയിലായി. ഫേസ് മാസ്‌ക് ധരിക്കാത്ത 697 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 248 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 22 പേരും പിടിയിലായി. പൊതുജനങ്ങളുടെ സുരക്ഷയും സ്വന്തം സുരക്ഷയും കണക്കിലെടുത്ത് പ്രോട്ടോകോളുകൾ എല്ലാർവറും പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.