Wednesday, May 18, 2022
HomeGulfകോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ 254 പേരെ പിടികൂടി

കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ 254 പേരെ പിടികൂടി

ദോഹ. ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 254 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 211 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 42 പിടികൂടിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒരാളും കസ്റ്റഡിയിലായി. ഖത്തറിലെ കോവിഡ് നിയന്ത്രണത്തിന്റേയും പ്രതിരോധത്തിന്റേയും സുപ്രധാനമായ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ എല്ലാവരും ഡൗണ്‍ ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണ് . ഇഹ് തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിയമം. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Most Popular