Sunday, November 27, 2022
HomeGulfകോവിഡ് നിയന്ത്രണം നീക്കി; ഷോപ്പിംഗ് മാളുകളിലെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

കോവിഡ് നിയന്ത്രണം നീക്കി; ഷോപ്പിംഗ് മാളുകളിലെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

അബുദാബി: കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ അബുദാബിയിലെ ഷോപ്പിംഗ് മാളുകളിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. നിയന്ത്രണങ്ങൾ മാറ്റിയതോടെ അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ നിന്ന് ഗ്രീൻ പാസും ഒഴിവാക്കി. ഇതോടെ അബുദാബി നിവാസികൾ മാസംതോറും നടത്തിയിരുന്ന പിസിആർ പരിശോധനയും നടത്തിയിരുന്നതും ഒഴിവായി.

ആരാധനാലയങ്ങളിൽ മാസ്ക് നിബന്ധനയും പിൻവലിച്ചു. അകലം പാലിക്കൽ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതോടെ വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇനി കൂടുതൽ സജീവമാകും.

Most Popular