Wednesday, January 19, 2022
HomeGulfആഗോള കോവിഡ് മുക്തി പട്ടികയില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ദുബൈ: കോവിഡ് മുക്തി പട്ടികയില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കോവിഡിനെ പ്രതിരോധിച്ച്‌ ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച്‌ ബ്ലൂംബെര്‍ഗ് തയാറാക്കിയ ആഗോള പട്ടികയിലാണ് യു.എ.ഇ ഒന്നാം സ്ഥാന​ത്തെത്തിയത്. രണ്ടാം സ്ഥാനം ചിലിയും മൂന്നാം സ്ഥാനം ഫിന്‍ലന്‍ഡും നേടി. സമ്ബൂര്‍ണ വാക്സിനേഷന്‍ ഉള്‍പ്പെടെ കോവിഡിനെ പ്രതിരോധിച്ച്‌ തിരിച്ചുവരാന്‍ രാജ്യങ്ങള്‍ കൈകൊണ്ട നടപടികളെ ആധാരമാക്കിയാണ് ബ്ലൂംബെര്‍ഗ് കോവിഡ് റിസൈലന്‍സ് പട്ടിക തയാറാക്കിയത്. മുഴുവന്‍ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യു.എ.ഇ ഒന്നാമതെത്തിയത്​. 100ല്‍ 203 ആണ് യു.എ.ഇയുടെ വാക്സിനേഷന്‍ നിരക്ക്. ജനസംഖ്യയില്‍ ഏതാണ്ട് മുഴുവന്‍ പേര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കാന്‍ യു.എ.ഇക്ക് കഴിഞ്ഞു.

Most Popular