Thursday, May 19, 2022
HomeGulfകുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി മുതൽ വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ സർട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. കുവൈത്ത് അംഗീകരിച്ച വാക്സിൻറെ കോഴ്സ് പൂർത്തിയാക്കണം. രണ്ടു ഡോസ് വാക്സിനെടുത്ത് ഒൻപത് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് കൂടി എടുത്താൽ മാത്രമേ കുവൈത്തിൽ വാക്സിനേഷൻ പൂർത്തിയാക്കിയതായി അംഗീകാരം ലഭിക്കുകയുള്ളു. ഇത്തരം യാത്രക്കാർ കുവൈത്തിലെത്തിയ ശേഷം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. അതേസമയം വാക്സിനെടുക്കാത്തവർക്കും കുവൈത്തിലേക്ക് പ്രവേശിക്കാം. ഈ മാസം ഇരുപത് മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.

വാക്സിൻ തീരെ എടുക്കാത്തവർക്കും ഒറ്റ ഡോസ് മാത്രം എടുത്തവർക്കും 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്. ഇവർക്ക് 7 ദിവസം ഹോം ക്വാറന്റൈൻ നിര്ബന്ധമാണ് . കുത്തിവെപ്പ് നിർബന്ധമല്ലാത്ത 16 വയസ്സിന് താഴെയുള്ളവർക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. പള്ളികളിലെ സാമൂഹിക അകല നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവർക്കും മാളുകളിൽ പ്രവേശനം അനുവദിക്കും. അടഞ്ഞ സ്ഥലങ്ങളിലേതുൾപ്പെടെ മുഴുവൻ ഒത്തുചേരലുകൾക്കും അനുമതിയുണ്ടാകും . വാക്സിനെടുത്തവർക്ക് തിയറ്റർ, പാർട്ടി ഹാൾ തുടങ്ങിയ ഇടങ്ങളിൽ നിബന്ധന ഇല്ലാതെയും എടുക്കാത്തവർക്ക് 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചും പ്രവേശിക്കാം പൊതു ഗതാഗത സംവിധാനങ്ങൾ പൂർണ ശേഷിയിൽപ്രവർത്തിക്കാം. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. മാർച്ച് 13 മുതൽ സർക്കാർ ഒാഫിസുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Most Popular