Thursday, January 27, 2022
HomeGulfകുവൈത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കുവൈത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കുവൈത്ത് സിറ്റി: കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് കുവൈത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കോവിഡ് വാക്‌സിനും ബൂസ്റ്റർ ഡോസും നിർബന്ധമായും സ്വീകരിക്കണം. രാജ്യത്തെ വൈറസ് കേസുകളുടെ സ്ഥിതിവിവരക്കണക്കുകളും ഒമിക്റോണിനെതിരെയുള്ള മുന്‍കരുതലുകളും ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് കാബിനറ്റിനെ വിശദീകരിച്ചു. ഇക്കാര്യത്തില്‍ സംരക്ഷണ മാസ്‌ക് ധരിച്ചും മൂന്ന് ഷോട്ട് വാക്സിനേഷനും എടുത്ത് ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കാന്‍ പൗരന്മാരോടും പ്രവാസികളോടും കാബിനറ്റ് അഭ്യര്‍ത്ഥിച്ചു.

Most Popular