Wednesday, January 26, 2022
HomeGulfകോവിഡ് നിയമലംഘനം; ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 129 പേര്‍

കോവിഡ് നിയമലംഘനം; ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 129 പേര്‍

ദോഹ: കോവിഡ് നിയമലംഘനത്തെത്തുടർന്ന് ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 129 പേർ. ഇതിൽ 128 പേരും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിനെത്തുടർന്നാണ് അറസ്റിലായത്. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണു ഒരാൾ അറസ്റ്റിലായത്. ഇത്തരത്തിൽ കോവിഡ് നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Most Popular