Wednesday, January 19, 2022
HomeGulfകോവിഡ് നിയമലംഘനം; ഖത്തറിൽ 317 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം

കോവിഡ് നിയമലംഘനം; ഖത്തറിൽ 317 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറിൽ കോവിഡ് നിയമ ലംഘനം നടത്തിയ 317 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. 258 പേരെ മാസ്ക് ധരിക്കാത്തതിനാണ അറസ്റ്റ് ചെയ്തിരിക്കുന്നത്. 43 പേരെ സുരക്ഷിത ശാരീരിക അലകം പാലിക്കാത്തതിനും, ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 11 പേരെയും പിടികൂടിയിട്ടുണ്ട്. ഖത്തറില്‍ മൂന്നാം തരംഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതുണ്ട്. ആശുപത്രികള്‍, പള്ളികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പൊതുയിടങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് മാത്രമാണ് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ലഭിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

Most Popular