ദോഹ: ഖത്തറിൽ കോവിഡ് നിയമലംഘനം നടത്തിയ 539 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രലയം. ഫേസ് മാസ്ക് ധരിക്കാത്തതിന് 461 പേരേയും , സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 75 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 3 പേരെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.