ദോഹ: ഖത്തറിൽ മാസ്ക് ധരിക്കാത്ത 400 ആളുകൾ അറസ്റ്റിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 495 പേരെയാണ് അധികൃതർ പിടികൂടിയത്. ഇതിൽ 403 പേരെ മാസ്ക് ധരിക്കാത്തതിനും 89 പേരെ സാമൂഹിക അകലം പാലിക്കാത്തതിനും മൂന്നു പേരെ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് അറസ്റ്റിലായത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിയമലംഘനം നടത്തുന്നത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അധികൃതർ പരിശോധന ശക്തമാക്കി.