Tuesday, May 24, 2022
HomeGulfകോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു: ഖത്തറിൽ 262 പേർക്കെതിരെ നടപടി

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു: ഖത്തറിൽ 262 പേർക്കെതിരെ നടപടി

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 262 പേർക്കെതിരെ നടപടി. ഇതിൽ 249 പേർ മാസ്ക് ധരിക്കാത്തതിനാണ് അറസ്റ്റിലായത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്ന പതിമൂന്ന് പേരും അറസ്റിലായിട്ടുണ്ട്. ഇവരെ തുട നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഖത്തറിൽ എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത്  നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Most Popular