Sunday, January 23, 2022
HomeGulfകോവിഡ് നിയമലംഘനം; ഖത്തറിൽ 1,543 പേര്‍ അറസ്റ്റിൽ

കോവിഡ് നിയമലംഘനം; ഖത്തറിൽ 1,543 പേര്‍ അറസ്റ്റിൽ

ദോഹ: കോവിഡ് നിയമലംഘനം നടത്തിയ 1543 പേര്‍ ഖത്തറിൽ അറസ്റ്റിലായി. മാസ്‌ക് ധരിക്കാത്തതിന് 1,117 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 413 പേരും ഇഹ്തിറാസ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാത്തതിന് 13 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് നിയമങ്ങളുടെ ലംഘനം പതിവാകുന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് നോക്കി കാണുന്നത് എന്നും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Most Popular