Thursday, May 19, 2022
HomeGulfകൊവിഡ് നിയമലംഘനം; ഖത്തറില്‍ 354 പേര്‍ കൂടി അറസ്റ്റിൽ

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 354 പേര്‍ കൂടി അറസ്റ്റിൽ

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ആളുകൾക്കെതിരെ ശക്തമായ നടപടിയുമായി അധികൃതർ. 354 പേര്‍ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 338 പേരെയും മാസ്‌ക് (mask) ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.

സാമൂഹിക അകലം പാലിക്കാത്തതിന് (Not maintaining social distance) 10 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ആറു പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

Most Popular