കോവിഡ് നിയമലംഘനം; ഖത്തറിൽ 282 പേർക്കെതിരെ നടപടി

qatar night view

ദോഹ: ഖത്തറിൽ കോവിഡ് നിയമ ലംഘനം നടത്തിയ 282 പേർക്കെതിരെ നടപടി. മാസ്ക് ധരിക്കാത്തതിനാണ് 273 പേർക്കെതിരെയും നടപടി സ്വീകരിച്ചത്. കൂടാതെ ഇഹ്തിറാസ് ഡൗൺലോഡ് ചെയ്യാത്തതിന് 9 പേർക്കെതിരെയും നടപടി സ്വീകരിച്ചു.

നിർദ്ദേശിച്ച ഇടങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.