Tuesday, January 25, 2022
HomeGulfഖത്തറിലെ കൊവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ മാറ്റം ഇന്നലെ മുതൽ നിലവിൽ വന്നു

ഖത്തറിലെ കൊവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ മാറ്റം ഇന്നലെ മുതൽ നിലവിൽ വന്നു

ദോഹ: ഖത്തറിലെ കൊവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ മാറ്റം ഇന്നലെ മുതൽ നിലവിൽ വന്നു. ഖത്തറില്‍ പ്രത്യേക വിഭാഗങ്ങള്‍ക്കായി അംഗീകൃത പൊതു, സ്വകാര്യ കേന്ദ്രങ്ങളില്‍ കൊവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിക്കുന്നതിനാണ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ളവരും കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരും, കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 വയസ്സിന് താഴെയുള്ള ആളുകളും, യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ക്കുമാണ് ഈ സൗകര്യം ലഭിക്കുക. ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ ടെസ്റ്റ് കഴിഞ്ഞ് 2 മണിക്കൂറിനുള്ളില്‍ വ്യക്തികള്‍ക്ക് എസ്. എം. എസ്. വഴി അയയ്ക്കും. പരിശോധന കഴിഞ്ഞ് 4 മണിക്കൂറിനുള്ളില്‍ ഇഹ്തിറാസ്ആപ്പിലും ഫലങ്ങള്‍ ദൃശ്യമാകും. എന്നാല്‍ സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ 2022 ജനുവരി 10 തിങ്കളാഴ്ച മുതലാണ് ഇഹ്‌തെറാസ് ആപ്ലിക്കേഷനില്‍ പ്രതിഫലിക്കുക.

Most Popular