Wednesday, November 30, 2022
HomeGulfകോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുമായി യുഎഇ

കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുമായി യുഎഇ

അബൂദബി:കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുമായി യുഎഇ. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നീക്കിയത് നിലവില്‍ വരും. രാജ്യത്തെ പകര്‍ച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലും പ്രവേശിക്കുന്നതിന് അല്‍ ഹുസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ് മാസ്ക് ധരിക്കേണ്ടതുള്ളൂ. പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്കുകള്‍ ആവശ്യമില്ല. അതേ സമയം കോവിഡ് ബാധിച്ചവര്‍ അഞ്ചുദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി(എന്‍.സി.ഇ.എം.എ) അറിയിച്ചു.

Most Popular