അബുദാബി: കൊവിഡ് വാക്സിനും പി.സി.ആര്. പരിശോധനയും ഇനി മുതല്‍ അബുദാബിയിലെ ഫാർമസികളിലും ലഭ്യമാവും. അബുദാബി ആരോഗ്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വാക്സിന് സൗജന്യമാണെങ്കിലും പി.സി.ആര്. പരിശോധനക്ക് 40 ദിര്‍ഹം ഈടാക്കും.
18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കൊവിഡ് വാക്സിന് സ്വീകരിക്കാം. വൈകാതെ തന്നെ പനിക്കും, യാത്രകള്‍ക്കും മറ്റും ആവശ്യമായ വാക്സിനുകളും ഇത്തരത്തില്‍ ലഭ്യമാക്കും.